Sunday, April 4, 2010


അസ്സലാമു അലൈക്കും,

പ്രിയ സഹോദരന്‍മാരേ,അല്ലാഹു നമ്മെ കാത്തു രക്ഷിച്ചു കൊള്ളട്ടെ.ഈമാനോടു കൂടി ജീവിച്ചു മരിക്കുവാന്‍ അവന്‍ നമുക്ക് അനുഗ്രഹം തരുമാറാകട്ടെ..

സുഹൃത്തുക്കളേ ഒന്നാലോചിച്ചു നോക്കൂ...പടച്ചതമ്പുരാന്‍ അവനെ മാത്രം ആരാധിക്കാനാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്.എന്നാല്‍ ഇന്ന് മനുഷ്യന്‍ ഈ ലോകത്ത് എന്തു തോന്ന്യാസങ്ങളാണ് കാണിച്ചു കൂട്ടുന്നത്..കബര്‍ ആരാധനയും ,ആള്‍ദൈവങ്ങളും മുതലായ ശിര്‍ക്ക് പ്രവൃത്തികള്‍ ഇന്ന് ലോകമെമ്പാടും ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ചിരിക്കുന്നു..എന്നാല്‍ ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല എന്ന് അടിയുറച്ചു വിശ്വസിക്കുന്ന മുസ്ലിം സമൂഹത്തിനു ചേരുന്ന പ്രവൃത്തിയാണോ ഇത്?..................

അല്ലാഹു സൃഷ്ടിച്ചിരിക്കുന്ന ഈ ലോകത്തിന്‍റെ അനന്തമായ അത്ഭുതങ്ങളെക്കുറിച്ച് നാമിതുവരെ ചിന്തിച്ചിട്ടുണ്ടോ? ഈ ലോകത്തുള്ള ഓരോ ജീവിക്കും അനുകൂലമായ സാഹചര്യങ്ങളൊരുക്കി അല്ലാഹു എല്ലാത്തിനെയും സംരക്ഷിക്കുന്നു.
ഇതാ..ഈ വീഡിയോ ഒന്നു ശ്രദ്ധിക്കൂ.....

നോക്കൂ സഹോദരന്‍മാരേ....എന്തത്ഭുതമായിരിക്കുന്നു.കേവലമൊരു ചെറിയ ജീവിയായ ബീവറിന് ആരാണ് ഈ കഴിവു കൊടുത്തത്?.....നിശ്ചയം അത് അല്ലാഹു തന്നെയാണ്.

ഇതു പോലുള്ള അനേകം ദൃഷ്ടാന്തങ്ങളും അത്ഭുതങ്ങളും നമുക്ക് വെളിവാക്കിത്തന്നിട്ടും എന്തിനീ മനുഷ്യന്‍ അല്ലാഹുവിനെ മറന്ന് ശിര്‍ക്കും മറ്റുമായി വഴിവിട്ട് ജീവിക്കുന്നു?. നിശ്ചയം ഇതിനെല്ലാം നാം അനുഭവിക്കുക തന്നെ ചെയ്യും.

അല്ലാഹു ജീവജാലങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ ബുദ്ധി നല്‍കിയിരിക്കുന്നത് മനുഷ്യനാണല്ലോ? എന്നിട്ടുമെന്തേ നാം അല്‍പ്പം പോലും ചിന്തിക്കുന്നില്ല...ആള്‍ദൈവങ്ങള്‍ക്കോ മനുഷ്യന്‍ വിളിച്ചു കേഴുന്ന മറ്റു ശക്തികള്‍ക്കോ ഒരു കഴിവുമില്ല എന്ന് അസംശയം നമുക്ക് ഉറപ്പിക്കാം.

സുഹൃത്തുക്കളേ ചിന്തിക്കൂ........അല്ലാഹു മാത്രമാണ് നേരായതെന്ന് നാം മനസ്സിലാക്കണം........ശിര്‍ക്കില്‍ നിന്നും മറ്റു വഴികേടുകളില്‍ നിന്നും പടച്ചതമ്പുരാന്‍ നമ്മെ കാത്തുരക്ഷിക്കട്ടേ.........നാളെ പരിപാവനമായ സ്വര്‍ഗ്ഗത്തില്‍ അല്ലാഹു നമ്മെയെല്ലാം ഒരുമിപ്പിച്ച് കൂട്ടുമാറാകട്ടെ......ആമീന്‍

shiyas1994@gmail.com